US citizen found bedridden, covered with ants in Kovalam hotel; rescued<br />ആരും നോക്കാനില്ലാതെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വിദേശ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്സിനെയാണ്(77) ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് ഇയാള്‍ കോവളത്തെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വീണ് പരിക്കേറ്റാണ് ഫോക്സ് കിടപ്പിലായത്. ഹോട്ടലിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ഇയാളുടെ സഹായിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സഹായി പാസ്പോര്‍ട്ടും രേഖകളും പണവുമായി രാജ്യം വിടുകയായിരുന്നു<br /><br /><br />